
കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ നേതാക്കള്‍ക്കെതിരേ വയനാട് ഡി.സി.സി ഓഫീസില്‍ പോസ്റ്ററുകള്‍. ഡി.സി.സി പ്രസിഡന്റ് എം.ഡി അപ്പച്ചനും ടി. സിദ്ദിഖ് എംഎല്‍എക്കും എതിരെയാണ് പോസ്റ്ററുകള്‍. കൊലയാളി സംഘത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ഒട്ടിച്ച പോസ്റ്ററുകളില്‍ ഉള്ളത്. അതേസമയം ഐ.സി ബാലകൃഷ്ണന്റെ പേര് പോസ്റ്ററുകളില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്‍.എം വിജയന്റെ മരണമുള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് ഡി.സി.സി ഓഫീസിന്റെ മുന്‍ഭാഗത്താണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ആരോപണ വിധേയര്‍ അധികാരം ഒഴിയണം എന്ന് ഡി.സി.സി യോഗത്തിലുള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇവര്‍ തത്സ്ഥാനത്ത് തുടരുന്നതിലുള്ള വിയോജിപ്പും പോസ്റ്ററുകളിലുണ്ട്. എന്‍.എം വിജയന്റെ മൃതദേഹത്തിന് മുമ്പില്‍ ഒഴുക്കിയ കണ്ണീര് പാര്‍ട്ടിക്കാരുടെ ശാപമാണെന്നും ചുരംകയറിവന്ന എംഎല്‍എയെ കൂട്ടുപിടിച്ച് ഡിസിസി നേതൃത്വം പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് പോസ്റ്ററുകള്‍ പതിച്ചത്. ഒന്നാം പ്രതിയായ എന്‍.ഡി അപ്പച്ചനും ടി. സിദ്ദിഖിനുമെതിരെമാത്രമാണ് വിമര്‍ശനം. രണ്ടാം പ്രതിയായ ഐ.സി ബാലകൃഷ്ണന്റെ പേര് പോസ്റ്ററിലില്ല എന്നതിലൂടെ വയനാട് ഡി.സി.സിയിലെ വിഭാഗീയതയാണ് മറനീക്കി പുറത്തുവരുന്നത്. ഇന്നലെ പ്രിയങ്കാഗാന്ധി എന്‍.എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നടപടിയുണ്ടാവുമെന്നും സാമ്പത്തിക ബാധ്യതകളില്‍ ഉള്‍പ്പടെ പാര്‍ട്ടി കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പോസ്റ്ററുകള്‍ ഉയരുന്നത്.
Content Highlights: posters against t siddiq and president md appachan in dcc office
Published: 29 Jan 2025, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented