കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പെഴ്സണല്‍ മന്ത്രാലയം ഉടനടി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സംരക്ഷണ നിയമത്തിലൂടെ പോപ്പുലര്‍ ഫിനാന്‍സിന്റെ 271 ശാഖകളില്‍ പണയം വെച്ചിരിക്കുന്ന സ്വര്‍ണത്തിന്റെയും മറ്റ് രേഖകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഹൈക്കോടതിയുടെ മുന്നില്‍ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട ആറ് ഹര്‍ജികളാണ് എത്തിയത്. ഇതില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയും ഉണ്ടായിരുന്നു. നിക്ഷേപ സംരക്ഷണ നിയമ പ്രകാരം പോപ്പുലര്‍ ഫിനാന്‍സിന്റെ ശാഖകളിലുള്ള സ്വര്‍ണവും പണവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരോ ജില്ലകളിലും ഓരോ എഫ്ഐആറുകള്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 13 എഫ്ഐആറുകളാണ് സംസ്ഥാനത്ത് ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ സര്‍ക്കുലര്‍ ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഓരോ പരാതിയിലും ഓരോ എഫ്ഐആര്‍ വേണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. കോടതിയുടെ പുതിയ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനിലും, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയില്‍ ആയിരക്കണക്കിന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
Content Highlights: Popular Finance Fraud: High Court directs to register FIR in every complaint
Published: 16 Sept 2020, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented