പൂവത്തോട് (കോട്ടയം): കൃഷിക്കായി പുരയിടം തീയിട്ടൊരുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ റിട്ടയേർഡ് അധ്യാപകൻ വെന്തുമരിച്ചു. പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ഒൻപത് മണിയോടെ തോട്ടത്തിലെത്തിയ ബേബി സെബാസ്റ്റ്യൻ, കൃഷിക്കായി സ്ഥലം വൃത്തിയാക്കാൻ തീയിട്ടപ്പോൾ അപ്രതീക്ഷിതമായി തീയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ തോട്ടത്തിൽനിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പാലായിലെ ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുന്നതിനിടെയാണ് ബേബി സെബാസ്റ്റ്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിൽനിന്ന് വിരമിച്ചശേഷം കൃഷിയിൽ വ്യാപൃതനായ ബേബി സെബാസ്റ്റ്യൻ മികച്ച കർഷകനായിരുന്നു. ഭാര്യ: ഡെയ്സി, മകൾ: സോണിയ, മരുമകൻ: ആൽബർട്ട് ഫിനിക്സ്.
Content Highlights: Tragic incident in Poovathode, Kottayam: Retired teacher Baby Sebastian (70) died after being engulfed in flames while preparing land for farming.
Published: 17 Feb 2026, 07:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented