
പൂന്തുറ ശ്രീകുമാർ, ശ്രീകുമാർ പ്രധാനമന്ത്രിയോടൊപ്പം
തിരുവനന്തപുരം: കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ നാവിഗേഷൻ ഉപദേശക സമിതി അംഗമായി ധീവരസഭ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. പൂന്തുറ ശ്രീകുമാറിനെ നിയമിച്ചു. രണ്ടു വർഷമാണ് കാലാവധി. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ പൂന്തുറ ശ്രീകുമാറിനെ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയായാണ് കമ്മറ്റിയിൽ നിയമിച്ചത്.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി ചെയർമാനായ സമിതിയിൽ പാർലമെന്റ് അംഗങ്ങളായ വിവേക് താക്കൂർ, ഡോ. പർമാർ ജസ്വന്ത് സിങ്, ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ, ഫിക്കി, അസോച്ചം, കണ്ടൈനർ ഷിപ്പിംഗ് അസോസിയേഷൻ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രതിനിധികൾ, ഷിപ്പിംഗ് മന്ത്രാലയ അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.
Content Highlights: Poothura Sreekumar, Vice President of Dheevara Sabha & BJP State Secretary, named to the National Navigation Advisory Committee by the Union Ministry of Ports, Shipping & Waterways. Two-year term.
Published: 11 Dec 2025, 08:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented