ഉണ്ണികൃഷ്ണൻ പുത്തൂർ സ്മാരക ട്രസ്റ്റിന്റെ പുത്തൂർ പുരസ്‌കാരം പാലക്കാട്ട് വെച്ച് മഹാകവി അക്കിത്തത്തിന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എം.പി. സമർപ്പിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കുമരനല്ലൂര്‍ (പാലക്കാട്): വാക്കുകളിലൂടെ അനശ്വരരായി മാറിയ എഴുത്തുകാരുടെ സ്മരണകളെ സാക്ഷിയാക്കി ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്റെ 2020-ലെ പുതൂര്‍ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു.
അക്കിത്തത്തിന്റെ കുമരനല്ലൂര്‍ 'ദേവായനം' വീട്ടില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി.യാണ് ബഹുമതി സമ്മാനിച്ചത്. അക്കിത്തത്തിന്റെ കവിതകളെക്കുറിച്ചറിഞ്ഞുതുടങ്ങുന്നത് അച്ഛനിലൂടെയാണെന്ന് ശ്രേയാംസ് കുമാര്‍ അനുസ്മരിച്ചു.
ഉണ്ണിക്കൃഷ്ണന്‍ പുതൂരും എം.പി. വീരേന്ദ്രകുമാറും മഹാകവി അക്കിത്തവും മാനസിക അടുപ്പമുള്ളവരായിരുന്നു. സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഈ എഴുത്തുകാരുടെ മാനസിക ഇഴയടുപ്പത്തിന്റെ പൊതുധാര സാഹിത്യമായിരുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
സമസ്തകേരള സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണന്‍ ആദരഭാഷണം നടത്തി. ഷാജു പുതൂര്‍, നാരായണന്‍ അക്കിത്തം എന്നിവര്‍ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..