കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിലെ സൗജന്യ യാത്രയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തർക്ക് മുന്നിൽ കത്തിക്കയറിയ സിപിഎം നേതാവ് പി.കെ.ശ്രീമതിക്ക് അമളി പറ്റി. രാവിലെ ജോലിക്ക് പോകുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടെല്ലാം പറഞ്ഞ പി.കെ.ശ്രീമതി സൗജന്യയാത്രയുടെ സമയം ആറുമണി മുതൽ ആറുമണി വരെയെങ്കിലും ആക്കണമെന്ന ആവശ്യമുയർത്തി. എന്നാൽ സൗജന്യയാത്രയ്ക്ക് സമയപരിധി വെച്ചിട്ടില്ലെന്ന് മാധ്യമ പ്രവർത്തകർ ഓർമ്മപ്പെടുത്തിയതോടെയാണ് ശ്രീമതി അമളി തിരിച്ചറിഞ്ഞത്. അങ്ങനെയാണെങ്കിൽ സോറി എന്ന് പറഞ്ഞ പി.കെ.ശ്രീമതി തനിക്ക് തെറ്റിദ്ധാരണ സംഭവിച്ചുവെന്നും കൂട്ടിച്ചേർത്തു.
ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇതാണ് പി.കെ.ശ്രീമതിക്ക് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് സൂചന. ഒമ്പത് മണി മുതൽ മാത്രമാണ് സൗജന്യയാത്ര എന്നാണ് താൻ കേട്ടതെന്നും ശ്രീമതി പറഞ്ഞു.
എല്ലാ ബസുകളിലും യാത്ര സൗജന്യമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചത് യുഡിഎഫ് നടപ്പിലാക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. ചില ബസിൽ മാത്രമേ സൗജന്യം കിട്ടൂവെന്ന് പറയുന്നതല്ല ശരിയല്ലെന്നും അവർ പറഞ്ഞു.
Content Highlights: PK Sreemathi mistakenly demanded a change in KSRTC free travel timings, She assumed the scheme was restricted to specific hours based on inauguration day, Journalists clarified that there is no time limit for the free travel scheme
Published: 16 Jun 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented