
തിരുവനന്തപുരം: പിണറായി വിജയൻ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാൻ സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എൻ ബാലഗോപാലും പി. രാജീവും ഉൾപ്പെടെ പിന്തുണ നൽകിയതായും റിപ്പോർട്ട്. അതേസമയം, പിണറായി വിജയന് താത്പര്യമില്ലെങ്കിൽ മാത്രം മാറ്റം പരിഗണിക്കുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് ആരാകും എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച രാവിലെ ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇപ്പോഴും തുടരുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാർട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടർന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് നേതാക്കൾ എത്തിയത്. പ്രതിപക്ഷ ഉപനേതാവായി കെ.എൻ ബാലഗോപാലിനെ പരിഗണിക്കുന്നതായും വിവരമുണ്ട്.
Content Highlights: Reports suggest Pinarayi Vijayan may become the Opposition Leader with full support from Secretariat members.
Published: 06 May 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented