കോട്ടയം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നു. എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിലെത്തിയാണ് സന്ദർശനം. ഔദ്യോ​ഗിക കൂടിക്കാഴ്ചയല്ലെങ്കിലും മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കുമെന്നാണ് സൂചന.

To advertise here,

കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപണികൾ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിനാൽത്തന്നെ അതീവ പ്രാധാന്യത്തോടെയാണ് ഈ കൂടിക്കാഴ്ച നോക്കിക്കാണുന്നത്.

തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിൻ കേരളത്തിൽ എത്തിയത്.