കോഴിക്കോട്: നിപയെ സർക്കാർ അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട്ടെത്തിയിട്ടില്ല. കേരളത്തിൽ അടുത്തകാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷേ, നിപകാലത്തൊക്കെ എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സർക്കാർസംവിധാനങ്ങൾ സജ്ജമായിരുന്നതെന്ന് എല്ലാവർക്കുമറിയാം. പുതിയ സർക്കാർ ഗുരുതരവീഴ്ച വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം പ്ലീഡറുടെ നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കുക. കേസിൽ ഏറ്റവും വലിയ കുറ്റാരോപിതരായ ആളുകൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വത്തിനുവേണ്ടി നിയമിക്കുന്നു എന്നുപറയുമ്പോ അത് കള്ളന് ചൂട്ടുപിടിക്കലായിപ്പോയി -പിണറായി വിജയൻ പറഞ്ഞു.
Content Highlights: Pinarayi Vijayan accuses the government of negligence in handling the Nipah outbreak., Criticism directed at the Health Minister for not visiting Kozhikode., Allegations of corruption in the appointment of a Devaswom pleader in the Sabarimala gold theft case., Accusation that the government is shielding the accused in the gold theft case.
Published: 14 Jun 2026, 08:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented