ഇടുക്കി/ മൂലമറ്റം: സെൽഫി എടുക്കുന്നതിനിടയിൽ മൊബൈൽഫോൺ കൊക്കയിൽ വീണു. അഗ്നിരക്ഷാസേനയെത്തി വീണ്ടെടുത്തുനൽകി. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റിൽ സെൽഫിയെടുക്കുമ്പോഴാണ് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് കിടങ്ങൂർ സ്വദേശി ഹരികൃഷ്ണന്റെ ഫോൺ അബദ്ധത്തിൽ വീണത്.
ഫോൺ താഴെ കല്ലുകൾക്കിടയിൽ തട്ടിനിന്നത് രക്ഷയായി. എന്നാൽ, അത്രയും താഴെ ഇറങ്ങാൻ പറ്റില്ലായിരുന്നു. ഒന്നരലക്ഷത്തോളം രൂപയുടെ ഫോൺ ഉപേക്ഷിച്ചുപോകാനും ഹരികൃഷ്ണന് മനസ്സുവന്നില്ല. മൂലമറ്റത്ത് അഗ്നിരക്ഷാസേനയെ വിളിച്ചു.
സീനിയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയിൽ രണ്ട് കല്ലുകൾക്കിടയിലായിരുന്നു ഫോൺ. സേനാംഗം മനു ആന്റണി രണ്ട് വടങ്ങൾ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോൺ എടുത്തുകൊടുത്തു. വളരെ സാഹസികമായാണ് മനു ഫോൺ വീണ്ടെടുത്തത്. സഹപ്രവർത്തകർ ശ്വാസം അടക്കി വടത്തിൽ പിടിച്ചുനിന്ന് മനുവിനെ ഫോൺ എടുക്കാൻ സഹായിച്ചു.
എറണാകുളത്ത് വിദ്യാർഥിയായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമൺ കാണാനെത്തിയതായിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് ഹരികൃഷ്ണനും കൂട്ടുകാരും മടങ്ങി. സേനാംഗങ്ങളായ എം.പി.ഷിജു, ബി.എച്ച്്.അനീഷ്, ജി.പ്രദീപ്, എൻ.കെ.സതീഷ് കുമാർ എന്നിവരും ഫോൺ വീണ്ടെടുക്കാൻ എത്തിയിരുന്നു.
Content Highlights: phone lost While taking a selfie fire force recovered
Published: 02 Jun 2024, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented