തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റ‍ർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി.

To advertise here,

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും ഡീസൽ വില 99.26 രൂപയുമായി ഉയർന്നു.

കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വർധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്. 

Content Highlights: Petrol price hike in kerala