കോഴിക്കോട്: മലപ്പുറം അടക്കം മലബാർ മേഖലയിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന വെള്ളപ്പള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരണവുമായി നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി കോളേജിൽ നിന്നുള്ള പരിപാടിയുടെ ചിത്രത്തോടൊപ്പമായിരുന്നു നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യുഡിഎഫിന്റെ നല്ല കാലം വരുമ്പോൾ എസ്എൻഡിപിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടുവരാമെന്നും കുട്ടികൾ പഠിച്ചു വളരട്ടെ എന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
എന്റെ നിയോജക മണ്ഡലത്തിലെ പെരിന്തൽമണ്ണയിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളജാണ് പെരിന്തൽമണ്ണ എസ്‌എൻഡിപി കോളേജ്. 2002ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. പെരിന്തൽമണ്ണ മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിച്ച് കൊടുക്കണേ.
ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്‌എൻഡിപിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം. കുട്ടികൾ പഠിച്ച് വളരട്ടെ.
Content Highlights: SNDP College: MLA Najeeb Kanthapuram Responds to Vellappally Natesan's Remark
Published: 01 Jan 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented