പാലക്കാട്: നെഞ്ചുവേദന അനുഭവപ്പെട്ട ആദിവാസി യുവാവിനെ തുണിമഞ്ചലിലേറ്റി ചുമന്ന് ഒന്നര കിലോമീറ്റര്‍ നടന്ന് ഊരുകാര്‍. പാലക്കാട് ജില്ലയിലെ അഗളിയിലാണ് സംഭവം. 

To advertise here,

മേലേ ഭൂതയാറിലെ സതീഷനാണ് തിങ്കളാഴ്ച വൈകീട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൈതാനത്ത് തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപമുണ്ടായിരുന്നവര്‍ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി ഒന്നര കിലോമീറ്റര്‍ ദൂരം ചുമന്ന് വാഹനസൗകര്യമുള്ള സ്ഥലം വരെ നടക്കുകയായിരുന്നു. 

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.