ന്യൂഡല്‍ഹി: വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബബന്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് കത്തെഴുതുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.  വയനാട്ടിലുള്ളത് എന്റെ കുടുംബക്കാരാണ്..പറയാനുള്ളത് അവരോട് ഹൃദയംകൊണ്ട് സംസാരിക്കും ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 

To advertise here,

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും രാഹുല്‍ പറഞ്ഞു.