placeholder
mar milithios
Caption

തൃശ്ശൂർ: പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയീയി കാണാനാവില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ്. ക്രിസ്ത്യാനിയുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സമൂഹത്തില്‍നിന്നും ഒരു മാന്‍ഡേറ്റും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊന്നും പറയാന്‍ ജോര്‍ജിന് പറ്റില്ല എന്നതാണ് മറ്റൊരു കാര്യം. ഇവിടത്തെ മുഖ്യ കക്ഷികളായ ഇടതുപക്ഷമോ കോണ്‍ഗ്രസോ അദ്ദേഹത്തെ സ്വീകരിക്കാത്ത അവസ്ഥയാണ്. അപ്പോള്‍ വേറെ മാര്‍ഗ്ഗമില്ലാതെ കൂടുതല്‍ സാധ്യത നോക്കി ബി.ജെ.പി.യുടെ ചുവട്ടില്‍ അണിനിരക്കാന്‍ ശ്രമിച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും മാര്‍ മിലിത്തിയോസ് പറഞ്ഞു.