കോട്ടയം: ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്‌സ് സഭ. മന്ത്രിസഭയിൽ സമുദായത്തിന് ആവശ്യമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഭയെ പ്രതിനിധീകരിച്ച് ഗീവർഗീസ് മാർ യൂലിയോസ് പ്രതികരിച്ചു. മന്ത്രിസഭയിൽ പരിഗണിച്ചില്ലെങ്കിൽ പോലും പരാതിയില്ല എങ്കിലും ആഗ്രഹമുണ്ടെന്നും പരിഗണിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിവുള്ള ആളുകളെ കണ്ടെത്തി മന്ത്രിമാരാക്കുകയാണ് വേണ്ടതെന്നും അതേസമയം മന്ത്രിസഭയിൽ ഉണ്ടാകുന്ന പല പ്രാതിനിധ്യങ്ങളിൽ ഓർത്തഡോക്‌സ് സഭയെ തള്ളിക്കളയരുതെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കുമ്പോൾ ഓർത്തഡോക്‌സ് സഭയ്ക്കും നൽകണം. കഴിഞ്ഞ ദിവസം മുതൽ ചാണ്ടി ഉമ്മന്റെ പേര് പട്ടികയിലുണ്ടെന്ന് കേൽക്കുന്നുണ്ട്. മന്ത്രിസഭയിൽ ചാണ്ടി ഉമ്മനും ഉണ്ടാകട്ടെ എന്നാണ് പ്രാർഥന. യുഡിഎഫിന് മലങ്കര ഓർത്തഡോക്‌സ് സഭയെ അവഗണിക്കാൻ സാധിക്കില്ല എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ്. ചാണ്ടി ഉമ്മൻ വരുന്നത് വലിയ സന്തോഷമാണെന്നും ഗീവർഗീസ് മാർ യൂലിയോസ് പ്രതികരിച്ചു.
Content Highlights: Orthodox Church officially requests a cabinet position for Chandy Oommen., Geevarghese Mar Yulios emphasizes the need for proper community representation., The Church expresses high expectations from the UDF leadership., The Church acknowledges Chandy Oommen's capability for ministerial roles.
Published: 17 May 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented