പയ്യന്നൂർ: പയ്യന്നൂരിലെ മാവിച്ചേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കുന്ന സിപിഎം ബ്രാഞ്ച് അംഗം ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
അക്രമി സംഘം പുരുഷോത്തമന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ വെക്കുകയും ചെയ്തു. വീടിനുള്ളിൽ പുകയും തീയും പടരുന്നത് കണ്ട് വീട്ടുകാർ ഉണർന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
തീപിടുത്തത്തിൽ കാറിന്റെ പകുതിയോളം ഭാഗം കത്തിനശിച്ചു. നിലവിൽ പാർട്ടിയുടെ ബ്രാഞ്ച് അംഗമായ പുരുഷോത്തമൻ വിമത പക്ഷത്തുള്ള വി. കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Targeted attack on a CPM branch member in Payyanur, Incident linked to support for independent candidate V. Kunhikrishnan, Property damage included broken windows and a partially burnt car, Police investigation is currently underway
Published: 10 Apr 2026, 02:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented