
പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ സി.പി.എം. പ്രവർത്തകന് വെട്ടേറ്റു. മുതുവണ്ണാച്ച കുനീമ്മൽ ദിനേശനാണ് (50) വെട്ടേറ്റത്. പരിക്കേറ്റ ദിനേശനെ ആദ്യം ഇ.എം.എസ്. സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.30-ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. ബൈക്കിൽ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. സംഘമാണെന്ന് സി.പി.എം. നേതാക്കൾ ആരോപിച്ചു. പ്രദേശത്ത് കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് കരുതുന്നത്.
Content Highlights: CPM worker brutally attacked in Perambra, Kozhikode. Allegations point to RSS involvement. The injured worker has been hospitalized
Published: 17 Feb 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented