പത്തനംതിട്ട: ഉത്സവം കാണാൻ റോഡരികിലൂടെ നടന്നുപോയ സ്ത്രീകൾക്ക് നേരെ കാറിടിച്ച് കയറി ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.

To advertise here,

ഇളമണ്ണൂർ മഹാവിഷ്ണു ക്ഷേത്രോത്സവം കാണാൻ പോയ ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകീട്ട് ആറിന് ഇളമണ്ണൂർ ഹൈസ്‌കൂൾ ജങ്ഷന് സമീപമാണ് അപകടം നടന്നത്.