പത്തനംതിട്ട: പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ ആഹ്‌ളാദത്തോടൊപ്പം സി.പി.എമ്മിനെ വിമര്‍ശിച്ചും പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ പാലക്കാട്ടേക്കുള്ള ബസില്‍ നീല ട്രോളിബാഗ് കൊടുത്തയച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.

To advertise here,

ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. യു.ഡി.എഫിനെയും വ്യക്തിപരമായി സ്ഥാനാര്‍ഥി രാഹുലിനെയും ആക്ഷേപിച്ചും അപമാനിച്ചും സി.പി.എം. നടത്തിയ ഹീനപ്രചാരണത്തിനുള്ള മറുപടിയാണ് പാലക്കാട്ടെ വലിയ വിജയമെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ പി.കെ.ഇക്ബാല്‍, അജിത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, മനോഷ് ഇലന്തൂര്‍, ലിനു മാത്യു മല്ലേത്ത്, കാര്‍ത്തിക് മുരിംഗമംഗലം, അജ്മല്‍ കരിം, മുഹമ്മദ് അര്‍ഫാന്‍, അന്‍സല്‍ എസ്.അമീര്‍ പ്രസംഗിച്ചു.