തൃശ്ശൂർ: തിക്കിലും തിരക്കിലും ശ്വാസം മുട്ടുന്ന പാലരുവി എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. 18 കോച്ചുകൾ 16 ആക്കി. യാത്രക്കാർ തിങ്ങിനിറഞ്ഞ് ട്രെയിൻ യാത്ര കൂടുതൽ ദുരിതപൂർണമാകും.
പാലക്കാട് ജങ്ഷൻ മുതൽ തൂത്തുക്കുടി വരെ പോകുന്ന ട്രെയിനിൽ 75 ശതമാനവും സ്ഥിരയാത്രക്കാരാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ യാത്ര തുടങ്ങുന്ന പാലക്കാട്ടുനിന്നുതന്നെ സീറ്റുകൾ നിറയും. ഒറ്റപ്പാലം സ്റ്റേഷൻ മുതൽ ആളുകൾ ഇറങ്ങുന്നിടത്തേക്ക് കയറി നിൽക്കാനുള്ള തത്രപ്പാടിലാവും യാത്രക്കാർ.
അധ്യയന വർഷം ആരംഭിക്കുന്നതോടെ അധ്യാപകരുടെയും വിദ്യാർഥികളുടെയും തിരക്കുമുണ്ടാകും. ഇതോടെ സ്ഥിതി കൈവിട്ടനിലയിലാകും. വൈകീട്ട് 4.05-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്നതിനാൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെ പ്രധാന ആശ്രയമാണ് പാലരുവി. പിറ്റേന്ന് രാവിലെയാണ് തൂത്തുക്കുടിയിൽ എത്തുന്നത്. 2025 സെപ്‌റ്റംബറിൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പുകൾ കൂട്ടി കോച്ചുകൾ കുറയ്ക്കുന്നതിൽ വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
14 ആയിരുന്ന കോച്ചുകളുടെ എണ്ണം 2024 ഓഗസ്റ്റിലാണ് 18 ആക്കിയത്. പ്രതിഷേധത്തെ തുടർന്നായിരുന്നു അധിക കോച്ചുകൾ അനുവദിച്ചത്. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന പാലരുവി പിന്നീട് ചെങ്കോട്ടയിലേക്കും തുടർന്ന് തിരുനെൽവേലിയിലേക്കും നീട്ടുകയായിരുന്നു. എറണാകുളം ജങ്ഷനിലേക്ക് എത്തിയിരുന്ന വേണാട് എക്സ്പ്രസ് എറണാകുളം ടൗണിലേക്കായതിനെത്തുടർന്ന് പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്.
തിരക്ക് പരിഗണിച്ച് കോച്ചുകൾ കൂട്ടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ ചില സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്
Content Highlights: Palaruvi Express coach count reduced from 18 to 16 despite high passenger demand., Daily commuters between Palakkad and Thoothukudi face severe overcrowding., Passenger organizations have submitted formal protests to railway authorities., Demand for additional coaches to accommodate students and teachers during the academic year.
Published: 18 May 2026, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented