പാലക്കാട്: പാലക്കാട്ടുനിന്ന് കണ്ണൂരിലേക്ക് ഓടിയിരുന്ന പ്രത്യേക തീവണ്ടിയുൾപ്പെടെ ആറ് തീവണ്ടികൾ അതത് റൂട്ടുകളിൽ സ്ഥിരപ്പെടുത്തിയതായി റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ അറിയിച്ചു.
06031 പാലക്കാട്-കണ്ണൂർ പ്രത്യേകവണ്ടി സ്ഥിരമാവുന്നതോടെ 16611-ാം നമ്പറായിട്ടാണ് പതിവായി ഓടുക. വിശാഖപട്ടണത്തുനിന്ന് കൊല്ലത്തേക്കും തിരികെയുമുള്ള വണ്ടി, വിശാഖപട്ടണം-കൊല്ലം എക്‌സ്പ്രസ് തീവണ്ടിയാക്കി. 06032 കണ്ണൂർ-കോഴിക്കോട് സ്‌പെഷ്യൽ വണ്ടി, കണ്ണൂർ-കോഴിക്കോട് എക്‌സ്പ്രസാക്കി. തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്‌പെഷ്യൽ, എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യൽ എന്നിവ സ്ഥിരമാക്കിയവയിൽ ഉൾപ്പെടും. കൊല്ലം-എറണാകുളം സ്‌പെഷ്യൽ കൊല്ലം-എറണാകുളം മെമുവായി ഓടും.
Content Highlights: Six special train services operating in Kerala have been made permanent., The Palakkad-Kannur special train is now regular service no. 16611., Key routes now permanent include Visakhapatnam-Kollam, Kannur-Kozhikode, and Ernakulam-Velankanni., The announcement was confirmed by Railway Minister Ashwini Vaishnaw.
Published: 27 Feb 2026, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented