പാലക്കാട്: ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ മറുനാടന്‍ തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി രഞ്ജിത് പ്രമാണിക്(53) ആണ് മരിച്ചത്. പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
പാടത്ത് വാഴക്കൃഷിക്ക് ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്. വൈദ്യുതിലൈനില്‍നിന്ന് വയര്‍ കൊളുത്തി കമ്പിവലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പിവേലിയില്‍നിന്നാണ് രഞ്ജിത്തിന് ഷോക്കേറ്റതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം ഉടമയെയും പാടം പാട്ടത്തിനെടുത്ത ആളെയും കമ്പിവേലിയിലേക്ക് വൈദ്യുതിലൈന്‍ ഘടിപ്പിച്ച ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: A migrant worker from West Bengal was found dead in a field in Palakkad, Kerala
Published: 30 Aug 2025, 01:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented