തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഇടതുമുന്നണി യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. ആക്ഷേപങ്ങളൊഴിവാക്കി മുന്നോട്ടുപോകണമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറിയില്‍ മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.

To advertise here,

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർ​ഗീസ് ജോർജ് എന്നിവർ ബ്രൂവറി വിഷയത്തിൽ പാർട്ടിയുടെ എതിർപ്പ് അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നും സർക്കാരിന്റെ അഭിമാന പദ്ധതിയാണിതെന്നുമാണ് സി.പി.എം സ്വീകരിച്ച നിലപാട്. കിഫ്ബി ടോളുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും യോ​ഗത്തിൽ തീരുമാനിച്ചു.

സാധാരണ​ഗതിയിൽ ഒന്നര മണിക്കൂറോളമെടുത്ത് തീരേണ്ട ഇടതുയോ​ഗം മൂന്ന് മണിക്കൂർ നീണ്ടു. സ്വകാര്യ സർവകലാശാല ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.