പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ചർച്ച ആരംഭിക്കാനിരിക്കെ വിപ്പ് ലംഘിച്ച് യോഗത്തിനെത്തി കോൺഗ്രസ് കൗൺസിലർമാർ. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. വിമതയായി വിജയിച്ച മായാ രാഹുലും യോഗത്തിനെത്തിയിട്ടുണ്ട്.സ്വതന്ത്രയായി വിജയിച്ച അംഗമായതിനാൽ മായാ രാഹുലിന് കോൺഗ്രസ് വിപ്പ് നൽകിയിട്ടില്ല.
അതേസമയം, കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവർ വിപ്പ് മാനിച്ച് യോഗത്തിൽ ഹാജരായിട്ടില്ല. മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും ഹാജരായിട്ടില്ല.
വിപ്പ് ലംഘിച്ചെത്തിയ കോൺഗ്രസ് അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ചർച്ചയ്ക്ക് ശേഷം പ്രതികരിക്കാമെന്നാണ് നിലപാട്.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസ്സാകാൻ വേണ്ടത്. എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന് നിലവിൽ 14 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ്- 6 കേരളാ കോൺഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിൻ്റെ പിന്തുണയും കൂടി ഉൾപ്പെടുന്നതാണ് 14.
Content Highlights: Pala Municipality faces political crisis as Congress councilors defy whip during the no-confidence motion against Chairperson Diya Binu.
Published: 21 Jul 2026, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented