
കോഴിക്കോട്: പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട് പരാമർശത്തിൽ പോലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഈ കേസിൽ പോലീസ് അന്വേഷണം എത്തേണ്ടത് പി.മോഹനൻ, കെ.കെ. ലതിക, അവരുടെ മകൻ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പോലീസ് ശ്രമം. കേസിൽ അന്വേഷണം എവിടെയും എത്തില്ല. നാളെ, കേസ് ഏതെങ്കിലും പാർട്ടിക്കാരന്റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും ഷാജി കൂട്ടിച്ചേർത്തു.
കാഫിർ സ്ക്രീൻ ഷോട്ടിനുപിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് വടകര പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കോടതിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് നൽകിയത്.
Content Highlights: P Mohanan family behind 'Kaffir', police reluctant to tell truth, KM Shaji
Published: 14 Aug 2024, 10:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented