കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ബിന്ദുകുമാരിയാണ് മുൻകൂർജാമ്യം അനുവദിച്ചത്.

To advertise here,

കേസിൽ അറസ്റ്റിലായ ജിതിൻഭാസ്കറാണ് റിബേഷിന് സ്‌ക്രീൻഷോട്ട് കൈമാറിയത്. റിബേഷ് അത് പല ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. എൽ.ഡി.എഫ്. ഭരണകാലത്ത് ലോക്കൽ പോലീസ് നടത്തിയ അന്വേഷണം റിബേഷ് രാമകൃഷ്ണനിലാണ് അവസാനിപ്പിച്ചത്.

റിബേഷിന്റെ പേരിൽ കേസില്ലെങ്കിലും പുതിയ അന്വേഷണസംഘം (എസ്.ഐ.ടി.) ചോദ്യംചെയ്തിരുന്നു.

വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് അറസ്റ്റുണ്ടാവുമെന്ന് ഭയന്നാണ് റിബേഷ് മുൻകൂർജാമ്യത്തിന് കോടതിയെ സമീപിച്ചത്.