ഡെപ്പോസിറ്റ് തുക അടച്ചില്ല; ഷംസീറിന്റെ സഹോദരനെ കോഴിക്കോട് കോര്‍പറേഷന്‍ വഴിവിട്ട് സഹായിച്ചതായി പരാതി


എ.എൻ.ഷംസീർ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സ്പീക്കര്‍ എ.എന്‍. ഷംസീറിന്‌റെ സഹോദരന്‍ ഷാഹിറിന് കോഴിക്കോട് കോര്‍പ്പറേഷന്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്തതായി ആരോപണം. ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിര്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല. ഷാഹിര്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടും കോര്‍പറേഷന്‍ നിയമ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

2020-ലാണ് നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം, പരിപാലനം എന്നിവയ്ക്കായി എ.എന്‍ ഷാഹിര്‍ കരാറേറ്റെടുത്തത്. 11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വര്‍ഷത്തേക്ക് പരിപാലിക്കാന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ 5.72 ലക്ഷം രൂപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടത്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഈയിനത്തില്‍ ഒരു രൂപ പോലും കോര്‍പ്പറേഷന് കിട്ടിയിട്ടില്ല.

ഡെപ്പോസിറ്റ് തുക നല്‍കാതെ കരാര്‍ തുടരുന്നതിനെതിരേ കൗണ്‍സിലില്‍ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി. ഇതിനിടെ, ഷാഹിര്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ ചുമതല മറ്റൊരു വ്യക്തിക്ക് കൈമാറിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

ഡെപ്പോസിറ്റ് തുക ഒടുക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടായിട്ടും നടപടി എടുത്തില്ലെന്നും സിപിഎം നേതൃത്വത്തിലുളള കോര്‍പറേഷന്‍ ഷംസീറിന്റെ സഹോദരനായി കണ്ണടയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ഡെപ്പോസിറ്റ് തുക നല്‍കിയിട്ടില്ലെങ്കിലും പരിപാലന ചെലവിനത്തില്‍ പത്തുലക്ഷത്തിലേറെ രൂപ ഷാഹിര്‍ അടച്ചെന്നാണ് കോര്‍പറേഷന്റെ വിശദീകരണം.

Content Highlights: Opposition's allegation that Kozhikode Corporation illegally helped A N Shamseer's brother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented