തിരുവനന്തപുരം: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബി സംഘം പോയിരുന്നു. ആണവ നിലയത്തില്‍നിന്നുള്ള വൈദ്യുതി വാങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'ആണവ നിലയത്തേക്കാൾ തോറിയം നിലയമാണ് സംസ്ഥാനത്ത് ഉചിതമെന്നാണ് മനസ്സിലാക്കുന്നത്. തോറിയത്തിന് ദൂഷ്യഫലങ്ങള്‍ കുറവാണ്. കൽപ്പാക്കത്ത് ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് സംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്താണെങ്കിലും നിര്‍മിച്ച് വിഹിതം വാങ്ങാം. നയപരമായ തീരുമാനമാണത്. മുഖ്യമന്ത്രിയുമായി ആലോചിക്കേണ്ടതുണ്ട്', മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
കെഎസ്ഇബി ചെയര്‍മാനും സംഘവും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി കേരളത്തില്‍ ആണവ നിലയം കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.
Content Highlights: nuclear power plant in Kerala-No discussions have taken place-minister k krishnankutty
Published: 29 Jul 2024, 10:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented