പാമ്പാടി: വൈദ്യുതി വില്ലനായപ്പോൾ പ്രവാസി വധൂവരന്മാർ സബ് രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായെത്തി വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി. പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് പ്രവാസികളായ ഇവർ വിവാഹ സർട്ടിഫിക്കറ്റെടുക്കാനെത്തിയത്. ഇവർക്ക് വെള്ളിയാഴ്ച രാത്രിയാണ് വിദേശത്തേക്ക് മടങ്ങേണ്ടത്.
രാവിലെ ഓഫീസിലെത്തിയെങ്കിലും കറന്റില്ലായിരുന്നു. കെ.എസ്.ഇ.ബി. ലൈനിൽ പണി നടക്കുന്നതുകൊണ്ടാണ് വൈദ്യുതിയില്ലാതിരുന്നത്. സർട്ടിഫിക്കറ്റ് കിട്ടാനുള്ള വഴിയടഞ്ഞു. വൈദ്യുതി വരുമെന്ന പ്രതീക്ഷയിൽ ഉച്ചവരെ ഇവർ കാത്തിരുന്നു. സർട്ടിഫിക്കറ്റ് അത്യാവശ്യമായതുകൊണ്ടാണ് ജനറേറ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
ജനറേറ്റർ മുഖേന ഓഫീസിൽ വൈദ്യുതി വന്നതോടെ കാര്യങ്ങൾ വേഗത്തിലായി. ഒടുവിൽ വധൂവരന്മാർ സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ മടങ്ങി.
Content Highlights: Couple rented a generator to get their marriage certificate sub registarar office
Published: 11 Jan 2025, 09:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented