കോട്ടയം: തൊഴിലില്ലായ്മവേതനത്തിനായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾക്കുമുന്നിൽ മണിക്കൂറുകൾ വരിനിൽക്കുന്ന യുവാക്കൾ രണ്ടുപതിറ്റാണ്ടുമുൻപ് സംസ്ഥാനത്തെ കാഴ്ചയായിരുന്നു. ഇന്ന് ഈ തുക വാങ്ങുന്നത് 286 പേർമാത്രം. അന്നുമിന്നും തുക പ്രതിമാസം 120 രൂപ.
43 വർഷംമുൻപ് തൊഴിലില്ലായ്മവേതനപദ്ധതി ആരംഭിച്ചകാലത്ത് നിശ്ചയിച്ച അർഹതാമാനദണ്ഡങ്ങൾതന്നെയാണ് ഇപ്പോഴും. കുടുംബ വാർഷികവരുമാനം 12,000-ത്തിൽ കവിയരുത്, അപേക്ഷകന്റെ പ്രതിമാസവരുമാനം 100 രൂപയിൽ കൂടരുത്. ഇതിന്റെ പരിധിയിൽവരുന്ന 286 പേർ ഇപ്പോഴുമുണ്ടെന്നതിലാണ് വിസ്മയം. നിബന്ധനയിൽ മാറ്റംവരുത്തണമെന്ന്, വകുപ്പിൽനിന്ന് വർഷങ്ങളായി സർക്കാരിന് കത്ത് നൽകാറുണ്ടെങ്കിലും നടപടിയില്ല.
2024-ൽ 2019 പേർ തൊഴിലില്ലായ്മ വേതനം വാങ്ങിയിരുന്നു. 2015-ൽ 19 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. നിലവിൽ ഏറ്റവും കൂടുതലാളുകൾ തുക വാങ്ങുന്നത് ആലപ്പുഴ ജില്ലയിലാണ്-138 പേർ. കോട്ടയത്ത് 26 പേരും ഇടുക്കിയിൽ 25 പേരും വേതനം വാങ്ങുമ്പോൾ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇത് ഒരാൾവീതംമാത്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരാൾപോലും വാങ്ങുന്നില്ല.
2024-ൽ ആകെ 24 പുതിയ അപേക്ഷയാണ് വേതനത്തിനായി തദ്ദേശസ്ഥാപനങ്ങളിൽ ലഭിച്ചത്. 2014-ൽ 26.54 കോടിയും 2015-ൽ 37.37 കോടിയും തൊഴിലില്ലായ്മവേതനമായി വിതരണംചെയ്തിടത്ത്, കഴിഞ്ഞവർഷം വിതരണംചെയ്തത് 14.14 ലക്ഷം രൂപ.
സ്വയംതൊഴിൽ സഹായത്തിനുള്ള അപേക്ഷകരും കുറവാണ്. പത്തുവർഷം മുൻപ് 25 കോടി രൂപവരെ ധനസഹായം നൽകിയിടത്ത്, 2024-ൽ കൊടുത്തത് 734 ലക്ഷം രൂപ.
Content Highlights: No change in wage given to workers
Published: 08 Oct 2025, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented