തിരുവനന്തപുരം: കോവിഡ് 19 പടരുന്നതിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ശ്രവണ-സംസാര പരിമിതിയുള്ളവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, ബോധവത്ക്കരണ പരിപാടികള്‍, ആംഗ്യ ഭാഷയിലെ വാര്‍ത്തകള്‍ എന്നിവ നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് പരിപാടികള്‍ നടപ്പിലാക്കുന്നത്. ശ്രവണ-സംസാര പരിമിതിയുള്ളവര്‍ക്ക് ഈ കാലയളവില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിരിക്കുന്നത്.
ആംഗ്യഭാഷാ വിവര്‍ത്തകരുടെ സഹായത്തോടെ അതതു മേഖലയിലെ വിദഗ്ധരാണ് മറുപടി പറയുന്നത്. ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാനും നിഷിന്റെ വെബ്‌സൈറ്റ് (www.nish.ac.in) വഴിയോ ഫേസ്ബുക്ക് വഴിയോ വിഡിയോ ആയോ മെസേജ് ആയോ പോസ്റ്റ് ചെയ്യാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോവിഡ് 19നുമായി ബന്ധപ്പെട്ട മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും ശ്രവണ-സംസാര പരിമിതിയുള്ളവരെ ബോധവല്‍ക്കരിക്കാന്‍ വിഡിയോകളും പോസ്റ്ററുകളും നിര്‍മ്മിക്കുകയും നിഷിന്റെ വെബ് സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇതുകൂടാതെ, കോവിഡ് 19നുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലും ലോകത്താകമാനവുമുള്ള വാര്‍ത്തകള്‍ ശ്രവണ-സംസാര പരിമിതി ഉള്ളവരിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും നിഷിന്റെ വെബ് സൈറ്റ്, യൂ ട്യൂബ് ചാനല്‍ എന്നിവയിലൂടെ ആംഗ്യ ഭാഷയില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നുമുണ്ട്.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം;
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട - 9249505723
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് - 7994548133
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് - 7025065488
content highlight : nish implements helpline for hearing and speech impairment people
Published: 02 Apr 2020, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented