മലപ്പുറം: മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.യുടെ റെയ്ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി എന്‍.ഐ.എ സംഘം റെയ്ഡ് തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയായി.
ഇതിന് പിന്നാലെ നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര് സ്വര്‍ണപ്പണിക്കാരുമാണ്. അഞ്ച് വീടുകളിലാണ് പരിശോധന നടന്നത്.
പാലക്കാട് ശ്രീനിവാസന് കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖില്‍ എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.
Content Highlights: nia raids houses of sdpi activists in malappuram
Published: 04 Apr 2025, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented