ചെറുവത്തൂർ: ദേശീയപാത 66 ചെറുവത്തൂർ റെയിൽവേ സ്റ്റഷൻ - വ്യാപാരഭവൻ റോഡിലെ കാറ്റിൽബോക്‌സ് അണ്ടർപാസിൽ ഓട്ടോറിക്ഷ കുടുങ്ങി. ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ദീർഘനേരത്തെ ശ്രമത്തിനൊടുവിലാണ് ഓട്ടോറിക്ഷ പുറത്തേക്ക് എത്തിക്കാനായത്.

To advertise here,

മൂന്ന് മിറ്റർ വീതിയിലും രണ്ട് മീറ്റർ ഉയരത്തിലുമുള്ള കാറ്റിൽബോക്‌സ് അണ്ടർപാസാണ് ഇവിടെയുള്ളത്. ഇത് മാറ്റി മനുഷ്യർക്കും സഞ്ചരയോഗ്യമായ രീതിയിലുള്ള അടിപ്പാത പണിയണം എന്നാവശ്യപ്പെട്ട് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ഉപവാസ സമരം നടന്നുവരുന്നുണ്ട്.