
തിരുവനന്തപുരം: ഏറെ ചര്‍ച്ചയായ കാരണഭൂതന് വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രി സ്തുതിയുമായി സംഘഗാനം. വ്യാഴാഴ്ച സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക. ചെമ്പടയ്ക്ക് കാവലളാല്, ചെങ്കനല്‍കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന് എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തായതോടെ ഇത് വലിയ ചര്‍ച്ചയാവുന്നുണ്ട്.
മുന്ന് വര്‍ഷം മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ കാരണഭൂതനെന്ന് പറഞ്ഞ് അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘഗാനം.
വിപ്ലവത്തിന് പാതകളില്‍ ദുരിതപൂര്‍ണ ജീവിതം. കുടുംബ ബന്ധമൊന്നിനും തടസ്സമല്ലതോര്ക്കണമെന്ന് ഗാനത്തില്‍ പറയുന്നുണ്ട്.
മര്ദനങ്ങളേറ്റിടുമ്പോഴും തലകുനിച്ചിടാതെ
കാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടുന്നതും
അടിയന്തരാവസ്ഥയില്‍ തച്ചുടച്ച ദേഹവും
ശോണവസ്ത്ര ധാരിയായ് സഭയിലേക്ക വന്നതും
ഇരളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി പിണറായി വിജയന് മാതൃകയായി എന്നും പാട്ടില്‍ പറയുന്നു.
രോഗദുരിതകാലവും കാലവര്‍ഷക്കെടുതിയും ആയിരങ്ങളെ കവര്‍ന്ന നാളില്‍ നീ തളര്‍ന്നിടാതെ ജീവനുള്ള നാള്‍വരെ സുരക്ഷിതത്വമേകിടാന്‍ വഴിവിളക്കായി മുന്നില്‍ നിന്നു. വിജയവഴിയിലായ് വിജയവഴിയിലായ് സമരധീരനായകന് പിണറായി വിജയന് എന്നിങ്ങനെ പോകുന്നു വരികള്‍.
കഴിഞ്ഞ സമ്മേളനകാലത്ത് അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയില്‍ ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന് പിണറായി വിജയനെന്ന സഖാവ് തന്നെ എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ് എന്നിങ്ങനെയായിരുന്നു പാട്ട്. കേരള സി.എം എന്ന പേരില്‍ കഴിഞ്ഞവര്‍ഷം പിണറായിയെ സ്തുതിച്ച് ഒരു വിഡിയോ ഗാനവുമിറങ്ങിയിരുന്നു.
സംഘഗാനം കേള്‍ക്കാം
Content Highlights: New Group Song About Chief Minister Pinarayi Vijayan
Published: 15 Jan 2025, 12:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented