തൃശൂർ: തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി. അഗ്നിരക്ഷാസേന തിരച്ചിൽ തുടരുകയാണ്.
സ്ഥലത്ത് ശക്തമായ മഴയുണ്ട്. വെളിച്ചക്കുറവും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീൻ വളർത്തലിനായി ഈ കോൾപാടം ലീസിനെടുത്തിരിക്കുന്നതാണ് പ്രാഥമിക വിവരം.
Content Highlights: Mini boat capsized in Nedupuzha Kole wetlands during fish feeding, Two individuals remain missing, three survived by swimming to safety, Rescue operations by Fire and Rescue Services are hindered by heavy rain and darkness, The incident occurred Friday night at Mallithara Kadavu
Published: 03 Jul 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented