കൊച്ചി: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് മാത്രമല്ല, ഇടതുഭരണത്തിലെ മന്ത്രിമാർക്കും ധാർഷ്ട്യമായിരുന്നുവെന്ന് എൻ.സി.പി. (എസ്.പി.) സംസ്ഥാന ഭാരവാഹിയോഗത്തിൽ കുറ്റപ്പെടുത്തൽ. പല മന്ത്രിമാരും ധാർഷ്ട്യത്തോടെയാണ് ജനങ്ങളോട് ഇടപെട്ടത്. പാർട്ടിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനോട് വീണ്ടും മത്സരിക്കരുതെന്ന് കോഴിക്കോട്ടെ പാർട്ടി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. അദ്ദേഹം സ്വയം മാറിനിൽക്കേണ്ടതായിരുന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.
എലത്തൂരിൽ പരാജയപ്പെടുമെന്ന വിവരങ്ങൾ മറ്റുമേഖലകളിൽനിന്ന് കിട്ടിയിരുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയതായും ശശീന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തിയ പരാമർശങ്ങൾ തിരുത്തുന്നതിനുള്ള ഒരു നീക്കവും നേതാക്കളിൽനിന്ന് ഉണ്ടായില്ല. ഇത് വലിയ തിരിച്ചടിയായി. ശക്തമായ ഭരണവിരുദ്ധതരംഗം ഉണ്ടായതായും യോഗത്തിൽ അഭിപ്രായം ഉയർന്നു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു.
Content Highlights: NCP leaders discuss the impact of ministerial arrogance and anti-incumbency in Kerala politics. R
Published: 15 May 2026, 08:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented