കൊച്ചി: സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസ് എംഎൽഎയ്ക്കും മന്ത്രി എ.കെ. ശശീന്ദ്രനുമെതിരേ എൻസിപി സംസ്ഥാന എക്സിക്യുട്ടീവിൽ അതിരൂക്ഷ വിമർശനം. രണ്ടുപേരും വീണ്ടും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിറങ്ങിയതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. തോമസ് ഇപ്പോൾത്തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന ആവശ്യമുയർന്നതോടെ കലൂർ റിന്യുവൽ സെന്ററിൽ നടന്ന യോഗത്തിൽ കൈയാങ്കളിയോളമായി കാര്യങ്ങൾ. എൻസിപി കോട്ടയം മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായി ടി.വി. ബേബിയാണ് ഈ ആവശ്യം ഉന്നയിച്ചത്. തോമസിനെതിരേ വിമർശനം കനത്തപ്പോൾ ആലപ്പുഴയിൽനിന്നുള്ള അദ്ദേഹത്തിന്റെ അനുയായികൾ ബേബിയെ കൈയേറ്റം ചെയ്യാനൊരുങ്ങി. ഉന്തും തള്ളുമായതോടെ യോഗം അലങ്കോലമായി. മറ്റുള്ളവർ പിടിച്ചുമാറ്റിയതുകൊണ്ടുമാത്രമാണ് കൂട്ടത്തല്ല് ഒഴിവായത്.
കഴിഞ്ഞ പത്തുമാസമായി എൻസിപിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥയായിരുന്നുവെന്ന് അംഗങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി എങ്ങനെയാണ് മത്സരിക്കുന്നതെന്നുപോലും നേതൃത്വത്തിൽനിന്ന് അന്വേഷണമുണ്ടായില്ലെന്ന് ജില്ലാ പ്രസിഡന്റുമാർ പറഞ്ഞു. എ.കെ. ശശീന്ദ്രനും തോമസും മത്സരരംഗത്തുനിന്ന് മാറി പുതിയവർക്കായി അവസരമൊരുക്കണമെന്ന ആവശ്യവുമുയർന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി എ.കെ. ശശീന്ദ്രനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചു. ശശീന്ദ്രൻ മത്സരരംഗത്തുനിന്ന് മാറണമെന്ന ആവശ്യം മറ്റു ജില്ലാകമ്മിറ്റികളിൽനിന്നും ഉയർന്നു. എൻസിപി യുടെ സീറ്റുകളുടെ കാര്യത്തിൽ സിപിഎമ്മിൽനിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ശശീന്ദ്രൻ യോഗത്തിൽ വ്യക്തമാക്കി.
തോമസ് മാറി പി.സി. ചാക്കോയെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. തോമസിന് കുട്ടനാട് മത്സരിക്കണമെങ്കിൽ അത് അധ്യക്ഷസ്ഥാനം രാജിവെച്ചാകണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഉച്ചയ്ക്കുശേഷം ചർച്ചകൾ പൂർത്തിയാകുന്നതിനു മുൻപുതന്നെ ബഹളമായതോടെ, യോഗം അവസാനിപ്പിക്കേണ്ടിവന്നു. ആരൊക്കെ പിന്നിൽ കളിച്ചാലും തന്നെ അധ്യക്ഷപദവിയിൽനിന്ന് മാറ്റാൻ സാധിക്കില്ലെന്ന് തോമസ് ഉറപ്പിച്ചുപറഞ്ഞതും ബഹളത്തിനിടയാക്കി. ഇതോടെ യോഗഹാളിൽനിന്ന് നേതാക്കൾ പുറത്തേക്ക് ഇറങ്ങി. താനും എ.കെ. ശശീന്ദ്രനും മത്സരിക്കുന്ന കാര്യം പിന്നീട് തോമസ് മാധ്യമങ്ങൾക്കുമുന്നിലും വ്യക്തമാക്കി.
Content Highlights: Intense criticism and physical altercation erupt at NCP state executive meeting over leadership and candidate nominations. Demands for resignations and new faces intensify.
Published: 09 Jan 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented