തിരുവനന്തപുരം: കൂറുമാറാൻ നൂറു കോടിരൂപ കോഴവാഗ്ദാനം ചെയ്തതെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണസംഘം എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍.
ഇടതുമുന്നണിയിലെ രണ്ട് എം.എല്‍.എ.മാരെ ബി.ജെ.പി. സഖ്യമായ എന്‍.സി.പി. അജിത്പവാര്‍ പക്ഷത്തേക്കുമാറ്റാന് തോമസ് കെ. തോമസ് എം.എല്‍.എ 100 കോടി കോടി രൂപ കോഴവാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.
കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവര്‍ക്ക് 50 കോടിരൂപവീതം വാഗ്ദാനംചെയ്തതെന്നാണ് പറയുന്നത്.
ഇതുശരിയാണെന്ന് ആന്റണി രാജുവും അല്ലെന്ന് കോവൂർ കുഞ്ഞുമോനും അടിസ്ഥാനരഹിതമാണെന്ന് തോമസ് കെ. തോമസും പ്രതികരിച്ചിരുന്നു.
Content Highlights: NCP Leader Thomas K Thomas Questioned Over Bribery Allegations
Published: 04 Nov 2024, 05:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented