
കണ്ണൂര്‍: യാത്രയയപ്പ് പരിപാടിക്കുശേഷം നവീന്‍ ബാബു തന്നെ വന്നുകണ്ടിരുന്നു എന്ന മൊഴിയില്‍ ഉറച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്. തനിക്കറിയാവുന്ന കാര്യങ്ങളാണ് അന്വേഷണസംഘത്തോട് പറഞ്ഞതെന്നും അത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നും കളക്ടര്‍ വ്യക്തമാക്കി. കോടതിവിധിയിലൂടെ പുറത്തുവന്ന കാര്യങ്ങളാല്ലാതെ കൂടുതലൊന്നും പറയാനില്ലെന്നും കളക്ടര്‍ പറഞ്ഞു.
'അന്ന് നടന്ന എല്ലാ സംഭവങ്ങളും അന്വേഷണ സംഘത്തോട് പറയേണ്ടതുണ്ടായിരുന്നു. അങ്ങനെ പറഞ്ഞ കാര്യങ്ങളില്‍ യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബു എന്നെ ചേംബറില്‍ വന്നുകണ്ട കാര്യവും ഉള്‍പ്പെടുന്നു. ഒന്നും മറച്ചുവയ്ക്കാന്‍ തുനിഞ്ഞിട്ടില്ല. സത്യം സത്യമായി പറയാതിരിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. പറയേണ്ട കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയിട്ടുണ്ട്. അതില്കൂടുതലൊന്നും പറയാനില്ല', കളക്ടര്‍ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളായതുകൊണ്ടാണ് ഇതുവരെയും ഒരു കാര്യവും പുറത്തുപറയാതിരുന്നതെന്നും ഇപ്പോള്‍ കോടതി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതുകൊണ്ടാണ് അംഗീകരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ലാന്‍ഡ് റെവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായും കളക്ടര്‍ പറഞ്ഞു. യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ തന്റെ ചേംബറില്‍ എത്തിയെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നും കളക്ടര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
Content Highlights: naveen babu met me in the chamber after the meeting says kannur collector arun k vijayan
Published: 30 Oct 2024, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented