മൈസുരു: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്.  കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

To advertise here,

അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദും സംഘവുമാണ് ആക്രമിച്ചത് എന്നാണ് പരാതി. ഷൈന്‍ പ്രസാദ് ഗുണ്ടകളെ കൂട്ടിയെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ഭക്ഷണത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ആളെക്കൂട്ടിയെത്തി മര്‍ദിക്കുകയായിരുന്നു. 16-ആം തീയതി രാത്രി ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വാക്കു തര്‍ക്കമുണ്ടായി. ഭീഷണിപ്പെടുത്തി തിരിച്ചുപോയ ഷൈന്‍ പ്രസാദും സംഘവും  രാത്രിയോടെ ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ്യാര്‍ത്ഥികളെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു.