വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ജയരാജന്‍; രാഷ്ട്രീയപ്രേരിത നിയമനം വേണ്ടെന്ന് ജോസഫ് സ്‌കറിയ


പ്രിയ വർഗീസ്, എം.വി. ജയരാജൻ

കണ്ണൂര്‍: ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധിയാണ് പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. അധ്യാപനപരിചയകാലം എത്തരത്തിലാണ് നിര്‍ണയിക്കേണ്ടതെന്നും അധ്യാപികമാരുടെ മറ്റേണിറ്റി ലീവുള്‍പ്പെടെയുളള വിഷയങ്ങള്‍ ഈ വിധിയോടെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുമെന്നും വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അധ്യാപകര്‍ അധ്യാപനജോലിയുടെ ഭാഗമായ ചില ഡെപ്യൂട്ടേഷനുകളില്‍ പോകാറുണ്ടെന്നും അക്കാദമിക് ഡെപ്യൂട്ടേഷന്‍ അനുവദനീയമല്ലെങ്കില്‍ ഇന്ന് സര്‍വീസിലിരിക്കുന്ന ഒരുപാട് പ്രിന്‍സിപ്പല്‍മാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോളേജ് അധ്യാപകനായി, അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്ന ശേഷം അസോസിയേറ്റ് പ്രൊഫസറാകണമെങ്കില്‍ പിഎച്ച്ഡി വേണം. പിഎച്ച്ഡി കിട്ടണമെങ്കില്‍ അതിന് തിരഞ്ഞെടുക്കപ്പെട്ടയാള്‍ ഡെപ്യൂട്ടേഷന്‍ വഴി പൂര്‍ണ ശമ്പളത്തോടുകൂടി രണ്ട്-രണ്ടരക്കൊല്ലം ഏതെങ്കിലും സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠിക്കണം. അത് അക്കാദമിക് ഡെപ്യൂട്ടേഷനാണ്. അക്കാദമിക് പഠനത്തിന്റെ ഭാഗമായി പിഎച്ച്ഡി എടുക്കുന്നു നിശ്ചിതകാലയളവില്‍ പിഎച്ച്ഡി ഉള്‍പ്പെടെ പരിഗണിച്ച് സര്‍വീസുണ്ടെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് പരിഗണന ലഭിക്കും. അസോസിയേറ്റ് പ്രൊഫസറാകുന്നില്ലെങ്കില്‍ പ്രൊഫസറാകാന്‍ കഴിയില്ല. പ്രൊഫസറാകുന്നില്ലെങ്കില്‍ പ്രിന്‍സിപ്പലാകാന്‍ കഴിയില്ല. അക്കാദമിക് ഡെപ്യൂട്ടേഷന്റെ കാലം സര്‍വീസായി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തുവരുന്ന ഒരു സന്ദേശം.
അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. മറ്റേണിറ്റി ലീവിന്റെ കാര്യം പരിഗണിച്ചാല്‍ ആ അവധിക്കാലം അധ്യാപികയുടെ സേവനകാലമായി പരിഗണിക്കാന്‍ സാധിക്കുമോ ഈ വിധി പ്രകാരം അങ്ങനെ കണക്കാക്കാന്‍ പറ്റില്ല. ഒരു ഫസ്റ്റ് ക്ലാസ് വനിത മജിസ്‌ട്രേറ്റിന്റെ കാര്യമെടുക്കാം. അവര്‍ മറ്റേണിറ്റി ലീവില്‍ പോകുന്നുവെന്ന് കരുതുക. നിയമത്തില്‍ പറയുന്നത് നിശ്ചിത വര്‍ഷത്തെ ജുഡീഷ്യല്‍ എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സ്ഥാനക്കയറ്റം നല്‍കാം. ഇപ്പോള്‍ നിലവിലുളള കീഴ് വഴക്കമനുസരിച്ച മറ്റേണിറ്റി ലീവും സേവനകാലമായി കണക്കാക്കി പ്രമോഷന്‍ നല്‍കുന്നു. നിലവിലുള്ള കീഴ്‌വഴക്കവും നിയമവും അനുസരിച്ച് ഒരധ്യാപികയുടെ മറ്റേണിറ്റി ലീവ് സേവനമായി കണക്കാക്കി പ്രമോഷന്‍ കൊടുക്കും. അങ്ങനെയാവുമ്പോള്‍ ഈ വിധി കീഴ്‌വഴക്കങ്ങളേയും നിയമത്തേയും ചോദ്യം ചെയ്യുന്നതാണ്- ജയരാജന്‍ പറഞ്ഞു.ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നാം റാങ്കിലെത്തിയ വ്യക്തിയ്ക്ക് രാഷ്ട്രീയമായുള്ള ബന്ധമാണ് സംശയത്തിനിട നല്‍കിയതെന്നും നിയമപോരാട്ടത്തിലേക്ക് നയിച്ചതെന്നും പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ ജോസഫ് സ്‌കറിയ പ്രതികരിച്ചു. റിസര്‍ച്ച്, ടീച്ചിങ്, ഇന്റര്‍ഡിസിപ്ലിനറി പോലുള്ള മാനദണ്ഡങ്ങളില്‍ ആവശ്യമായ സ്‌കോര്‍ വരാതിരുന്നതോടെ സംശയമുണ്ടായതായും ഇന്റര്‍വ്യൂവില്‍ പ്രിയവര്‍ഗീസിനേക്കാള്‍ രണ്ട് മാര്‍ക്ക് താഴെയായതും അസ്വാഭാവികമായി തോന്നിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയബന്ധമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ പിന്തള്ളപ്പെട്ടുപോകരുതെന്നും സര്‍വകലാശാലകളില്‍ ഭാവിയിലും ഇത്തരത്തിലുള്ള രാഷ്ട്രീയപ്രേരിത നിയമനങ്ങള്‍ നടക്കരുതെന്നും ആഗ്രഹം ഉള്ളതിനാലാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും ജോസഫ് സ്‌കറിയ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നവര്‍ അക്കാദമിക്കായി നല്ല ഇന്റര്‍വെന്‍ഷനാണ് നടത്തിയതെന്നും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന സമയത്താണ് നിയമവിരുദ്ധമായ നടപടി ഉണ്ടായതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരുതരത്തിലുള്ള ഭീഷണിയോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം ഉണ്ടാകണമെന്നും ഭാവിയിലുള്ള നിയമനങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടായ വിധി സ്വാധീനം ചെലുത്തുമെന്ന് പ്രത്യാശിക്കുന്നതായും ജോസഫ് സ്‌കറിയ പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന പ്രിയ വര്‍ഗീസിന്റെ പ്രസ്താവനയോട് അവര്‍ക്ക് അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേ സമയം കോടതി വിധി മാനിക്കുന്നുവെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ചുരുക്കം വാക്കുകളിലൂടെയായിരുന്നു പ്രിയ വര്‍ഗീസിന്റെ പ്രതികരണം.


Content Highlights: High Court Verdict against Priya Varghese, M V Jayarajan, Joseph Scaria


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented