കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി അദാനി ഒരു വിദേശ കപ്പൽ കമ്പനിക്ക് കൈമാറാൻ തീരുമാനിച്ച വിഷയത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ. അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാൻ തീരുമാനിച്ചത് നിലവിലുള്ള കരാർ വ്യവസ്ഥയുടെ ലംഘനമാണെന്നും കരാർ അനുസരിച്ച് അദാനി അതിന്റെ ഓഹരി കൈമാറുമ്പോൾ ആ തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിൽ നിന്ന് മുൻകൂർ അനുമതി എടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

2015 ആഗസ്റ്റിലാണ് അദാനിയുമായി യുഡിഎഫ് സർക്കാർ കരാറിൽ ഏർപ്പെടുന്നത്. ആ കരാറിൽ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ഉതകുന്ന ഏക വ്യവസ്ഥയാണ് ഉള്ളത്. മറ്റു സംസ്ഥാന താത്പര്യങ്ങൾ അന്ന് യുഡിഎഫ് സർക്കാർ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് 2035 വരെ സംസ്ഥാനസർക്കാരിന് റവന്യൂ വരുമാനം ഒന്നും ഉണ്ടാകില്ലെന്ന വ്യവസ്ഥ ദോഷകരമായി മാറിയത്. ഇപ്പോൾ യുഡിഎഫ് പാളയത്തിലുള്ള മൂന്ന് വിമത എംഎൽഎമാർ അന്ന് യുഡിഎഫിനൊപ്പമായിരുന്നില്ല. ഈ ഡീലിനെ കുറിച്ച് ഇവരുടെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്ന് എം.വി. ജയരാജൻ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ അഖിലേന്ത്യ നേതാക്കൾ മോദി-അദാനി കൂട്ടുകെട്ടിനെതിരായ സമരത്തിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ആ സമരം നടക്കുന്നത്. ഇവിടെ സതീശൻ- അദാനി കൂട്ടുകെട്ടാണ്. അതിന്റെ ഡീലാണ് ഈ ഓഹരി കൈമാറ്റത്തിൽ സംഭവിച്ചത്. വിഡി സതീശന്റെ മംഗലാപുരത്തേക്കുള്ള ദുരൂഹ യാത്രയുടെ തുടർച്ചയാണ് ഇത്. ഈ ഡീലിനെ കുറിച്ച് ഈ മൂന്ന് വിമത എംഎൽഎമാർക്ക് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തുവരുമോയെന്നും അദ്ദേഹം ചോദിച്ചു.

ഈ കരാറിലെ വ്യവസ്ഥ ലംഘിച്ചതിനെതിരെ മുഖ്യമന്ത്രിയോട് കേന്ദ്രസർക്കാരിന് കത്തെഴുതാനും നിയമനടപടികൾ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ധാർമ്മികമായി ആ ചോദ്യം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ചുമതലയുണ്ട്. അങ്ങനെയെല്ലാം ചെയ്താൽ പറ്റിയ തെറ്റുകൾ തിരുത്തുന്നതിന് ഒരു അവസരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.