തിരുവനന്തപുരം: കത്തുവിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതുസംബന്ധിച്ച് നേരത്തേ പറഞ്ഞ അസംബന്ധം എന്നുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഇതിനോട് ഒരു പ്രതികരണവും വേണ്ടതില്ല. കത്ത് ചോര്‍ന്നതുമായി തനിക്കും മകനും ഒരുബന്ധവുമില്ല. ഇതുസംബന്ധിച്ച് ചോദിക്കുന്നതുതന്നെ അശ്ലീലമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചു.

To advertise here,

രാജേഷ് കൃഷ്ണ കേരളത്തിലെ പാര്‍ട്ടിഘടകത്തിലല്ല. ഇംഗ്ലണ്ടിലെ പാര്‍ട്ടിസംവിധാനത്തിന്റെ ഭാഗമാണ്. അത് കേന്ദ്രകമ്മിറ്റിക്കു കീഴിലാണ്. ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടനെ നടപടിയെടുക്കാനാവില്ല.

പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടി ആവശ്യമെങ്കില്‍ അത് പരിശോധിച്ച് സ്വീകരിക്കും. അസംബന്ധം പറയുന്ന ഏതെങ്കിലും കത്തിന്റെപേരില്‍ നടപടിയെടുക്കേണ്ടതില്ല. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന്റെ പുറകെപോകലല്ല തങ്ങളുടെ പണിയെന്നും ഗോവിന്ദന്‍ പറഞ്ഞു.