കൊച്ചി: മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരേ നടക്കുന്ന അതിക്രമ സംഭവങ്ങളില്‍ സിഐടിയുവിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സമരക്കാര്‍ എല്ലാ പരിധികളും ലംഘിക്കുകയാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോടതിയെ അപഹസിക്കുന്ന നടപടികളാണുണ്ടാകുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സ്ത്രീകള്‍ അടക്കമുള്ളവര്‍ തെരുവില്‍ അക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിന് മുഹമ്മദ് മുസ്താഖ് ചൂണ്ടിക്കാണ്ടി. സിഐടിയുവിന് കയ്യൂക്ക് കാണിക്കാനാണെങ്കില്‍ ജോലി പോയവര്‍ക്ക് അവര്‍ തന്നെ തൊഴില്‍ നല്‍കട്ടെയെന്നും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ നടത്തിവന്നിരുന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളും ഹൈക്കോടതി നിര്‍ത്തിവെച്ചു. മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരേണ്ടതില്ലെന്നും മുത്തൂറ്റിന്റെ അഭിഭാഷകനും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ഇതുസംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവിട്ടത്.
മുത്തൂറ്റ് സമരത്തിനെതിരായ കേസ് രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ കോട്ടയത്ത് മൂത്തൂറ്റ് ജീവനക്കാര്‍ക്കെതിരേ വ്യാഴാഴ്ചയും സമരക്കാരുടെ അതിക്രമം നടന്നു. ബേക്കറി ജംങ്ഷനില്‍ ജോലിക്കെത്തിയ ജീവനക്കാരെയാണ് സമരക്കാര്‍ കൈയേറ്റം ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും കൈയേറ്റമുണ്ടായിരുന്നു.
content highlights; muthoot strike, high court criticize CITU
Published: 13 Feb 2020, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented