കോഴിക്കോട്: കേരളത്തിലെ വിനോദയാത്രാ ബോട്ടുകളുടെ അപകടസാധ്യതകളെക്കുറിച്ച് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി ഏപ്രില്‍ ഒന്നിന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 'കേരളത്തില്‍ പത്തിലേറെപ്പേര്‍ ഒരു ഹൗസ് ബോട്ടപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല' എന്ന് പറഞ്ഞുകൊണ്ടു തുടങ്ങിയ കുറിപ്പ് കേരളത്തിലെ ഹൗസ്‌ബോട്ട് യാത്രകളുടെ സുരക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു.
പലതവണ കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഹൗസ്ബോട്ടുകളില്‍ പോയിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പ്പോലും യാത്രയില്‍ പാലിക്കേണ്ട സുരക്ഷാകാര്യങ്ങളെക്കുറിച്ച് വിശദീകരണം ലഭിച്ചിട്ടില്ല. ചെറിയ അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് വലുതെന്തോ വരാനുണ്ടെന്ന് പ്രവചിക്കുന്നത്.
കോഴിക്കോട് മുതല്‍ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഇപ്പോള്‍ ഹൗസ് ബോട്ടുകള്‍ ഉണ്ട്. കേരളത്തിലാകെ എത്ര ഹൗസ്‌ബോട്ടുകളുണ്ടെന്ന് ആര്‍ക്കും ഒരു കണക്കുമില്ല.
പലപ്രാവശ്യം ഹൗസ്ബോട്ടില്‍ പോയിട്ടുണ്ട്, മനോഹരമാണ്. പക്ഷെ ഒരിക്കല്‍ പോലും ഹൗസ്ബോട്ടില്‍ ചെല്ലുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഈ ഹൗസ്‌ബോട്ടിലെ ഡ്രൈവര്‍മാര്‍ക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നല്‍കിയിട്ടുണ്ടോ?
വിമാനത്തിലും ക്രൂസ് കപ്പലിലും കയറുമ്പോള്‍ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്ത് കൊണ്ടാണ് നമുക്ക് ഹൗസ്ബോട്ടില്‍ ഇല്ലാത്തത്? തുമ്മാരുകുടി ചോദിക്കുന്നു.
നൂറിലധികം ആളുകളുമായി ഒഴുകുന്ന ബോട്ടുകള്‍ ആലപ്പുഴയില്‍ കണ്ടുവെന്നും ഒരപകടം ഉണ്ടായാല്‍ എത്രപേര്‍ ബാക്കിയുണ്ടാകുമെന്നും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു.
ഹൗസ്‌ബോട്ട് സേവനങ്ങളില്‍ ടൂറിസം ബോട്ട് ഉടമകളും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരണം എന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.
പോസ്റ്റ് പങ്കുവെച്ച് ഒരുമാസം കൊണ്ട് പ്രവചിച്ചപോലെ സംഭവിച്ചത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നു എന്ന് അടിവരയിടുന്നതാണ്.
Content Highlights: tanur boat accident, parappanangadi, tirur, malappuramm kerala boat, murali thummarukudy
Published: 08 May 2023, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented