
തൊടുപുഴ (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ജൂൺ 28, ശനിയാഴ്ച) തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് 135.60 അടി എത്തിയിട്ടുണ്ട്. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. നിലവിൽ അണക്കെട്ട് ഭാഗത്ത് മഴ കുറവാണ്.
അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാൻ വെള്ളിയാഴ്ച ജില്ലാ കളക്ടർ വിഘ്‌നേശ്വരി ഉത്തരവിട്ടിരുന്നു.
നിലവിലെ റൂൾകർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിർത്താൻ തമിഴ്നാട് ശ്രമിക്കും. 2021 ഡിസംബറിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട്, അണക്കെട്ടിൽനിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
Content Highlights: Mullaperiyar dam water level reaches 135.60 ft.
Published: 28 Jun 2025, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented