തിരുവനന്തപുരം: കേരളത്തില്‍ വ്യാവസായിക നിക്ഷേപം നടത്താന്‍ കൂടുതല്‍ കമ്പനികള്‍ തയ്യാറായതായി വ്യവസായ മന്ത്രി പി.രാജീവ്. പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടി.സി.എസ്) 600 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതില്‍ ധാരണയായിട്ടുണ്ട്. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. 600 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും പദ്ധതിയിലുണ്ട്. അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20000 പേര്‍ക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇ.എം.സി ലാബില്‍ ഭൂമി അനുവദിച്ചിട്ടുണ്ട് . 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂണിറ്റ് സ്ഥാപിക്കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. 700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. ഫെയര്‍ എക്സ്പോര്‍ട്ട്സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റും ആരംഭിക്കും. 200 കോടി രൂപയാണ് മുതല്‍ മുടക്കുക. നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
kerala tcs investment
Published: 22 Jul 2021, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented