തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിവിൽ പോലീസ് ഓഫീസർമാരുടെ 1401 ഒഴിവുകൾ നികത്താൻ നിർദേശം. ജൂൺ ഒന്നുവരെയുള്ള ഇത്രയും ഒഴിവിലേക്ക് ആളെ നിയമിക്കാനാണ് നിർദേശം. ബറ്റാലിയനുകളിൽനിന്ന് സ്റ്റേഷനിലേക്ക് പോകാൻ താത്പര്യമുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് സായുധസേനാവിഭാഗം മേധാവി വിവിധ ബറ്റാലിയൻ കമാൻഡന്റുമാർക്ക് നിർദേശം നൽകി. ഇത് സാങ്കേതികമായ മാറ്റമാണെന്നതിനാൽ പോലീസ് റാങ്കുപട്ടികയെ ബാധിക്കില്ല.
പോലീസുകാരുടെ കുറവ് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നതായി കണ്ടെത്തിയിരുന്നു. 59 പേരെങ്കിലും ഒരു സ്റ്റേഷനിൽ വേണമെന്നിരിക്കെ 47 പേരുടെ സേവനമാണ് ശരാശരി ലഭിക്കുന്നത്. പോലീസ് സ്റ്റേഷനുകളിൽ ആൾബലമില്ലായ്മ സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.
കൂടുതൽവേണ്ടത് തിരുവനന്തപുരത്ത്
തിരുവനന്തപുരം ജില്ലയിലെ സ്റ്റേഷനുകളിലാണ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ വേണ്ടത്. 301 ഒഴിവുകൾ. എസ്.എ.പിയിൽനിന്നുള്ളവരെയാകും ഇവിടെ നിയമിക്കുക.
നിലവിലുള്ളത് 21,488 പേർ
നിലവിൽ സംസ്ഥാനത്ത് സ്റ്റേഷൻ ഡ്യൂട്ടിയിലുള്ളത് 21,488 പോലീസുകാർമാത്രം. ആകെ 484 പോലീസ് സ്റ്റേഷനുകൾ. പലരും ഡേ ഓഫ് പോലും ഇല്ലാതെ ജോലിചെയ്യേണ്ട അവസ്ഥയുണ്ട്. ഇക്കാര്യങ്ങൾ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലെ 1401 ഒഴിവുകൾ ജില്ലാ പോലീസ് മേധാവിമാർ റിപ്പോർട്ടുചെയ്തത്.
Content Highlights: More civil policemen will appointed the stations
Published: 01 Jun 2024, 06:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented