
തിരുവനന്തപുരം: ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ പങ്കെടുപ്പിക്കാന്‍ നീക്കം. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍മാര്‍വഴി പിടിമുറുക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുനില്‍ക്കെയാണ് സംഘപരിവാര്‍ സംഘടന നടത്തുന്ന വിദ്യാഭ്യാസ സമ്മേളനമായ 'ജ്ഞാനസഭ'യില്‍ വിസിമാരെ പങ്കെടുപ്പിക്കാന്‍ ശ്രമംനടക്കുന്നത്.
ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സംഘടനയുടെ കേരള ഘടകമായ വിദ്യാഭ്യാസ വികാസകേന്ദ്രമാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പങ്കെടുക്കുന്നുണ്ട്. 27-ന് കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലാണ് യോഗം.
ദേശീയ വിദ്യാഭ്യാസനയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഫലപ്രദമായി നടപ്പാകുന്നില്ലെന്നുകണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. കേരളത്തില്‍ അതിനുള്ള സാഹചര്യമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപംനല്‍കുകയാണ് ഉദ്ദേശ്യം. വിദ്യാഭ്യാസരംഗത്തെ ഗവര്‍ണറുടെ ഇടപെടലുകള്‍ ഈ മേഖല കാവിവത്കരിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണെന്നാണ് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള വിമര്‍ശനം.
Content Highlights: Kerala Vice-Chancellors invited to RSS-linked education summit
Published: 16 Jul 2025, 06:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented